Monday, December 23, 2024 8:47 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. International
  3. വിവാഹത്തിനുമുൻപ് യുഎഇ പൗരന്മാർക്ക് ജനിതക പരിശോധന നിർബന്ധം; 14 ദിവസത്തിനകം ഫലം
വിവാഹത്തിനുമുൻപ് യുഎഇ പൗരന്മാർക്ക് ജനിതക പരിശോധന നിർബന്ധം; 14 ദിവസത്തിനകം ഫലം

International

വിവാഹത്തിനുമുൻപ് യുഎഇ പൗരന്മാർക്ക് ജനിതക പരിശോധന നിർബന്ധം; 14 ദിവസത്തിനകം ഫലം

September 13, 2024/International

വിവാഹത്തിനുമുൻപ് യുഎഇ പൗരന്മാർക്ക് ജനിതക പരിശോധന നിർബന്ധം; 14 ദിവസത്തിനകം ഫലം

അബുദാബി ∙ ഒക്ടോബർ ഒന്നു മുതൽ അബുദാബിയിൽ വിവാഹിതരാകുന്ന യുഎഇ പൗരന്മാർക്ക് ജനിതക പരിശോധന നിർബന്ധം.

വിവാഹത്തിനു മുൻപ് ഈ പരിശോധന നടത്തിയിരിക്കണം. ഇതിനായി അബുദാബി, അൽദഫ്ര, അൽഐൻ എന്നിവിടങ്ങളിലായി 22 പ്രാഥമിക പരിചരണ കേന്ദ്രങ്ങളിൽ സൗകര്യം ഒരുക്കിയെന്ന് അബുദാബി ആരോഗ്യ വകുപ്പ് അറിയിച്ചു. 14 ദിവസത്തിനകം പരിശോധനാ ഫലം ലഭിക്കും. കുട്ടികളിലേക്കു ജനിതക രോഗങ്ങൾ പകരാതിരിക്കാനാണ് പരിശോധന നിർബന്ധമാക്കിയത്. രോഗമുള്ളവർക്ക് കൗൺസലിങ്, മരുന്ന് എന്നിവ നൽകും. കാഴ്ച/കേൾവി നഷ്ടപ്പെടൽ, രക്തം കട്ടപിടിക്കൽ, വളർച്ചാ കാലതാമസം, അവയവങ്ങൾ പ്രവർത്തിക്കാതിരിക്കുക, ഹോർമോൺ അസന്തുലിതാവസ്ഥ, അപസ്മാരം എന്നിവയുമായി ജനിക്കുന്നത് ജനിതക വൈകല്യങ്ങൾ കാരണമാണ്.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project