നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
വാഹനാപകടം: ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തു
കൊച്ചി നടൻ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസൻസ് ആർടിഒ സസ്പെൻഡ് ചെയ്‌തു. ബൈക്ക് യാത്രക്കാരനെ ഇടിച്ച ശേഷം കാർ നിർത്താതെ പോയ സംഭവത്തിലാണ് നടപടി. കഴിഞ്ഞ മാസമായിരുന്നു അപകടം.
മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമിനെയാണ് ശ്രീനാഥ് ഭാസിയുടെ കാർ ഇടിച്ചത്. കാറിൽ ഉണ്ടായിരുന്നവരെ കുറിച്ചും അന്വേഷം തുടങ്ങിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഗുണ്ടാനേതാവ് ഓംപ്രകാശുമായി ബന്ധപ്പെട്ടുള്ള ലഹരിക്കേസിൽ ശ്രീനാഥ് ഭാസി അന്വേഷണം നേരിട്ടിരുന്നു