Monday, December 23, 2024 8:44 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. National
  3. ലഹരിക്ക് പണമില്ല; 17കാരി ലൈം​ഗിക ബന്ധത്തിലേർപ്പെട്ട 19 പേർക്കും എച്ച്ഐവി പോസിറ്റീവ്
ലഹരിക്ക് പണമില്ല; 17കാരി ലൈം​ഗിക ബന്ധത്തിലേർപ്പെട്ട 19 പേർക്കും എച്ച്ഐവി പോസിറ്റീവ്

National

ലഹരിക്ക് പണമില്ല; 17കാരി ലൈം​ഗിക ബന്ധത്തിലേർപ്പെട്ട 19 പേർക്കും എച്ച്ഐവി പോസിറ്റീവ്

November 1, 2024/National

ലഹരിക്ക് പണമില്ല; 17കാരി ലൈം​ഗിക ബന്ധത്തിലേർപ്പെട്ട 19 പേർക്കും എച്ച്ഐവി പോസിറ്റീവ്

ലഹരി വാങ്ങാൻ പണമില്ലാതെ വരുമ്പോൾ പെൺകുട്ടി പ്രദേശത്തെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുമായിരുന്നു


ന്യൂഡൽഹി: പതിനേഴുകാരിയുമായി ലൈം​ഗികബന്ധത്തിലേർപ്പെട്ട 19 പുരുഷന്മാർക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. ഉത്തരാഖണ്ഡിലാണ് സംഭവം. പെൺകുട്ടി ലഹരിക്കടിമയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ലഹരി വാങ്ങാൻ പണം നൽകിയവരുമായാണ് പെൺകുട്ടി ലൈം​ഗികബന്ധത്തിൽ ഏർപ്പെട്ടത്.

തുടർച്ചയായി വിവിധ ആശുപത്രികളിൽ യുവാക്കൾ എച്ച്ഐവി ലക്ഷണങ്ങളോടെ എത്തിയതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. യുവാക്കളുടെയെല്ലാം ടെസ്റ്റുകളിൽ എച്ച്ഐവി ബാധ സ്ഥിരീകരിക്കുകയും ചെയ്തതോടെ ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.ലഹരി വാങ്ങാൻ പണമില്ലാതെ വരുമ്പോൾ പെൺകുട്ടി പ്രദേശത്തെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുമായിരുന്നു. ലഹരിക്കടിമയായ പെൺകുട്ടി എച്ച്ഐവി ബാധിതയായിരുന്നുവെന്നാണ് റിപ്പോർട്ട്. യുവാക്കൾക്ക് പെൺകുട്ടിയുടെ ആരോ​ഗ്യസ്ഥിതിയെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും നൈനിതാൽ മെഡിക്കൽ ഓഫീസർ ഹരീഷ് ചന്ദ്ര പന്ത് പറഞ്ഞു.

സംഭവം ഭയാനകമാണെന്നും ഉടൻ നടപടി സ്വീകരിക്കുമെന്നും പൊലീസ് പ്രതികരിച്ചു. പെൺകുട്ടിക്ക് ചികിത്സ നൽകുമെന്നും കൗൺസിലിം​ഗ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ 17 മാസത്തിനിടെ രാംന​ഗറിൽ 45 പേർക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. രോ​ഗം സ്ഥിരീകരിച്ച പലരും വിവാഹിതരായിരുന്നു. പങ്കാളിയുമായും ലൈം​ഗിക ബന്ധത്തിലേർപ്പെട്ടതോടെ ഇവരും എച്ച്ഐവി ബാധിതരാകാനുള്ള സാധ്യതയുണ്ടെന്നും ആരോ​ഗ്യ വി​ദ​ഗ്ധർ പറയുന്നു.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project