Monday, December 23, 2024 10:24 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. Local
  3. മുനമ്പം ഭൂമി തർക്കം പരിഗണിക്കേണ്ടത് സിവിൽ കോടതിയെന്ന് ഹൈക്കോടതി; ഇടക്കാല സംരക്ഷണം നൽകാൻ താൽക്കാലിക സ്റ്റേ
മുനമ്പം ഭൂമി തർക്കം പരിഗണിക്കേണ്ടത് സിവിൽ കോടതിയെന്ന് ഹൈക്കോടതി; ഇടക്കാല സംരക്ഷണം നൽകാൻ താൽക്കാലിക സ്റ്റേ

Local

മുനമ്പം ഭൂമി തർക്കം പരിഗണിക്കേണ്ടത് സിവിൽ കോടതിയെന്ന് ഹൈക്കോടതി; ഇടക്കാല സംരക്ഷണം നൽകാൻ താൽക്കാലിക സ്റ്റേ

December 11, 2024/Local

മുനമ്പം ഭൂമി തർക്കം പരിഗണിക്കേണ്ടത് സിവിൽ കോടതിയെന്ന് ഹൈക്കോടതി; ഇടക്കാല സംരക്ഷണം നൽകാൻ താൽക്കാലിക സ്റ്റേ


മുനമ്പത്തെ തർക്കഭൂമി ഫറൂഖ് കോളജ് അധികൃതരിൽ നിന്ന് തങ്ങളുടെ പൂർവികർ വാങ്ങിയതാണെന്നും വഖഫ് നടപടികൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുളള പ്രദേശവാസികളായ ചിലരുടെ ഹർജി പരിഗണിക്കു.

കൊച്ചി : മുനമ്പം ഭൂമി തർക്കം പരിഗണിക്കേണ്ടത് സിവിൽ കോടതിയാണെന്ന് ഹൈക്കോടതി. വഖഫ് നോട്ടീസിൻമേലുളള തുടർ നടപടികളിൽ നിന്ന് മുനമ്പത്തുകാർക്ക് ഇടക്കാല സംരക്ഷണം നൽകാൻ താൽക്കാലിക സ്റ്റേ അനുവദിക്കാമെന്ന് ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു.

മുനമ്പത്തെ തർക്കഭൂമി ഫറൂഖ് കോളജ് അധികൃതരിൽ നിന്ന് തങ്ങളുടെ പൂർവികർ വാങ്ങിയതാണെന്നും വഖഫ് നടപടികൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുളള പ്രദേശവാസികളായ ചിലരുടെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമർശം.

മുനമ്പം വിഷയത്തില്‍ പരസ്യ പ്രസ്താവന വിലക്കി ലീഗ് നേതൃത്വം; സമസ്തയില്‍ രണ്ട് വിഭാഗങ്ങളില്ലെന്ന് ജിഫ്രി തങ്ങള്‍

വഖഫ് ബോർഡും ഭൂ ഉടമകളും തമ്മിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ സിവിൽ കോടതിയിലാണ് അതിന് പരിഹാരം കാണേണ്ടത്. വഖഫ് ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കത്തിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് ഇടപെടാനാകില്ലെന്നും ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് കെ.വി ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഹർജി വീണ്ടും ഈ മാസം 17ന് പരിഗണിക്കും.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project