Monday, December 23, 2024 10:15 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. International
  3. മാസങ്ങൾക്കിടെ ഇസ്രയേൽ ഗാസയിൽ കൊന്നത് 40000 പേരെ, ഇനി കൊടും പട്ടിണിയുടെ കാലം
മാസങ്ങൾക്കിടെ ഇസ്രയേൽ ഗാസയിൽ കൊന്നത് 40000 പേരെ, ഇനി കൊടും പട്ടിണിയുടെ കാലം

International

മാസങ്ങൾക്കിടെ ഇസ്രയേൽ ഗാസയിൽ കൊന്നത് 40000 പേരെ, ഇനി കൊടും പട്ടിണിയുടെ കാലം

August 19, 2024/International

ഇസ്രയേൽ ഹമാസ് സംഘർഷത്തെ തുടർന്ന് ഗാസയിൽ 40,000 പേർ ഇതുവരെ കൊല്ലപ്പെട്ടെന്ന് ഗാസ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 9241 പേർക്ക് പരിക്കേറ്റതായും 85 ശതമാനത്തോളം പേർക്ക് വീടുകൾ നഷ്ടമായെന്നും ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് വിശദീകരിക്കുന്നു. എന്നാൽ കൊല്ലപ്പെട്ട കണക്കുകളിൽ എത്രപേർ ഹമാസ് സൈനികർ ആണെന്ന കാര്യം ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.സംഘർഷം തുടങ്ങി പതിനൊന്നാം മാസത്തിലേക്ക് എത്തിനിൽക്കെ, അന്താരാഷ്ട്രതലത്തിൽ മധ്യസ്ഥ ശ്രമങ്ങൾ കൂടുതൽ ശക്തമായി നടക്കുന്നുണ്ട്. മേഖലയിൽ വെടി നിർത്തലിനുള്ള ശ്രമത്തിലാണ് അന്താരാഷ്ട്രത്തിലെ മധ്യസ്ഥർ ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് ഗാസയിൽ കൊല്ലപ്പെട്ടവരുടെ കണക്ക് ഗാസയിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. ഒക്ടോബർ ഏഴിന് ഹമാസ് സംഘം ദക്ഷിണ ഇസ്രയേലിലെ ജനവാസ മേഖല ആക്രമിച്ച് 1200 ഓളം പേരെ വെടിവെച്ച് കൊലപ്പെടുത്തുകയും 250 ഓളം പേരെ ബന്ദികളാക്കുകയും ചെയ്തതിനുശേഷമാണ് മേഖലയിൽ സംഘർഷം അതിരൂക്ഷമായത്. ഇനിയും 111 ബന്ദികളെ ഹമാസ് സ്വതന്ത്രരാക്കിയില്ലെന്നും ഇതിൽ 39 പേരുടെ മൃതദേഹം കൂടി ഉൾപ്പെടുന്നു എന്നും ഇസ്രായേൽ പറയുന്നു. 111 ബന്ധുക്കളിൽ 15 പേർ സ്ത്രീകളും 2 കുട്ടികളും ഉണ്ടെന്നാണ് ഇസ്രയേലിന്റെ കണക്ക്. അതേസമയം ഗാസയിൽ കൊല്ലപ്പെട്ടവരുടെ കണക്ക് ഇനിയും ഉയരും എന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്. ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിട അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് ഇനിയും നിരവധി മൃതദേഹങ്ങൾ കണ്ടെത്താൻ ഉണ്ട്. 10000 കണക്കിന് ആളുകളെ കാണാതായിട്ടുണ്ടെന്ന് ഗാസ ആരോഗ്യ മന്ത്രാലയം പറയുന്നു. ഇസ്രയേലി സംഘങ്ങൾ മുസ്ലിം പള്ളികളും സ്കൂളുകളും ആശുപത്രികളും കേന്ദ്രീകരിച്ചാണ് ആക്രമണം നടത്തിയത്.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project