Monday, December 23, 2024 10:28 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. Local
  3. മഠം പൂട്ടി താക്കോൽ വച്ചത് രഹസ്യസ്ഥലത്ത്, അരമണിക്കൂറിൽ മോഷണം
മഠം പൂട്ടി താക്കോൽ വച്ചത് രഹസ്യസ്ഥലത്ത്, അരമണിക്കൂറിൽ മോഷണം

Local

മഠം പൂട്ടി താക്കോൽ വച്ചത് രഹസ്യസ്ഥലത്ത്, അരമണിക്കൂറിൽ മോഷണം

October 16, 2024/Local

മഠം പൂട്ടി താക്കോൽ വച്ചത് രഹസ്യസ്ഥലത്ത്, അരമണിക്കൂറിൽ കന്യാസ്ത്രീകൾ തിരികെയെത്തി, മോഷണം

പറവൂർ: എറണാകുളം പറവൂർ സെൻ്റ് ജർമയിൻസ് പള്ളിക്ക് സമീപമുള്ള എസ്ഡി കോൺവന്റ്റിൽ മോഷണം. 30000 രൂപയോളം നഷ്‌ടപ്പെട്ടതായാണ് പരാതി. ഇന്നലെ രാവിലെ ആറരയ്ക്കും ഏഴിനുമിടയിലാണ് മോഷണം നടന്നത്. എസ്‌ഡി സന്യാസ സഭയിലെ 3 കന്യാസ്ത്രിമാരാണ് ഇവിടെയുള്ളത്. മോഷണം നടന്ന സമയത്ത് ഇവർ 3 പേരും പള്ളിയിൽ പോയിരുന്നു.

സാധാരണ ദിവസങ്ങളിൽ ഈ സമയത്ത് ഇവിടെ കോൺവന്റിലെ ജോലിക്കാരി ഉണ്ടാകാറുണ്ട്. ഇന്നലെ അവർ അവധിയെടുത്തതിനാൽ ആരും ഉണ്ടായിരുന്നില്ല. പള്ളിയിൽ പോയപ്പോൾ കോൺവന്റ്റ് പൂട്ടിയശേഷം താക്കോൽ ഒരു ജനലിൻ്റെ പാളി തുറന്ന് അകത്തു വച്ചിരുന്നു. ആ താക്കോൽ എടുത്തു തന്നെയാണ് മോഷ്‌ടാവ് അകത്തുകയറിയത്.

കുർബാന കഴിഞ്ഞ് കന്യാസ്ത്രിമാർ തിരിച്ചെത്തിയപ്പോൾ താക്കോൽ കണ്ടില്ല. മുറി തുറന്നിട്ടിരിക്കുന്നതായും കണ്ടതോടെ. മോഷണം നടന്നെന്ന് വ്യക്തമായ കന്യാസ്ത്രീകൾ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. സംഭവത്തിൽ കേസ് എടുത്ത പൊലീസ് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും അടക്കം സ്ഥലത്തെത്തി പരിശോധന നടത്തി.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project