Monday, December 23, 2024 9:35 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. National
  3. പെൺസുഹൃത്തിനെ കൊന്ന് കോൺക്രീറ്റിട്ടു മൂടി,ഫോൺ ട്രക്കിലെറിഞ്ഞ് പട്ടാളക്കാരൻ; ദൃശ്യം മോഡലെന്ന് പോലീസ്
പെൺസുഹൃത്തിനെ കൊന്ന് കോൺക്രീറ്റിട്ടു മൂടി,ഫോൺ ട്രക്കിലെറിഞ്ഞ് പട്ടാളക്കാരൻ; ദൃശ്യം മോഡലെന്ന് പോലീസ്

National

പെൺസുഹൃത്തിനെ കൊന്ന് കോൺക്രീറ്റിട്ടു മൂടി,ഫോൺ ട്രക്കിലെറിഞ്ഞ് പട്ടാളക്കാരൻ; ദൃശ്യം മോഡലെന്ന് പോലീസ്

October 23, 2024/National

പെൺസുഹൃത്തിനെ കൊന്ന് കോൺക്രീറ്റിട്ടു മൂടി,ഫോൺ ട്രക്കിലെറിഞ്ഞ് പട്ടാളക്കാരൻ; ദൃശ്യം മോഡലെന്ന് പോലീസ്

നാഗ്പുര്‍: പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം കോണ്‍ക്രീറ്റിട്ട് മൂടിയ പട്ടാളക്കാരന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയില്‍ നാഗ്പുരിലാണ് സംഭവം. മുപ്പത്തിമൂന്നുകാരനായ അജയ് വാംഖഡെ എന്ന പട്ടാളക്കാരനെ അറസ്റ്റു ചെയ്തു. ഇയാളുടെ സുഹൃത്തായ ജ്യോത്സ്‌ന(32) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
വിവാഹശേഷം ജ്യോത്സ്‌നയെ ഒഴിവാക്കാന്‍ അജയ് ശ്രമിച്ചിരുന്നതായാണ് പോലീസ് നല്‍കുന്ന വിവരം. ഫോണ്‍ എടുക്കുന്നത് നിര്‍ത്തിയതോടെ ജ്യോത്സ്‌ന ഇയാളുടെ സുഹൃത്തുക്കളെ ബന്ധപ്പെട്ടിരുന്നു. സുഹൃത്ത് വഴിയാണ് ജ്യോത്സ്‌ന തന്നെ അന്വേഷിച്ച് നടക്കുന്നതായി അജയ് അറിയുന്നത്. പിന്നാലെ ജ്യോത്സ്‌നയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ച് തമ്മില്‍ കാണണമെന്ന് അജയ് അറിയിച്ചു. ഒരു ഓട്ടോമൊബൈല്‍ സ്ഥാപനത്തിലെ ജീവനക്കാരിയായ ജ്യോത്സ്‌ന ഒരു സുഹൃത്തിനെ കാണാന്‍ പോവുകയാണെന്നും അടുത്ത ദിവസം ജോലി കഴിഞ്ഞേ വീട്ടിലെത്തുകയുള്ളൂ എന്നും വീട്ടുകാരോടു പറഞ്ഞു.

വാര്‍ധ റോഡിനു സമീപം ഇരുവരും കൂടിക്കാഴ്ച നടത്തിയ ശേഷം ഒരു ഹോട്ടലില്‍ മുറിയെടുത്തു. പിന്നീട് ഹോട്ടല്‍ വിട്ട് സമീപത്തെ ടോള്‍ പ്ലാസയിലേക്ക് അജയ് ജ്യോത്സ്‌നയെ കാറിലെത്തിച്ചു. അവിടെവെച്ച് മയക്കുമരുന്ന് കലര്‍ത്തിയ പാനീയം കുടിക്കാന്‍ കൊടുത്തു. ബോധം നഷ്ടപ്പെട്ടു എന്ന് മനസ്സിലാക്കിയതിനു പിന്നാലെ അജയ് കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്തേക്ക് യുവതിയുടെ മൃതദേഹമെത്തിച്ചു. ശേഷം മണ്ണില്‍ കുഴിയെടുത്ത് മൃതദേഹം കോണ്‍ക്രീറ്റ് ചെയ്തു മൂടുകയായിരുന്നു. പിന്നാലെ ജ്യോത്സ്‌നയുടെ മൊബൈല്‍ വാര്‍ധ റോഡിലൂടെ പോവുകയായിരുന്ന ട്രക്കിലേക്ക് എറിഞ്ഞു.

ജ്യോത്സ്‌ന പിറ്റേന്നും വീട്ടില്‍ തിരിച്ചെത്താതെയായതോടെ വീട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. ജ്യോത്സ്‌നയുടെ കോള്‍ റെക്കോഡുകള്‍ ട്രാക്ക് ചെയ്താണ് പോലീസ് ഇയാളിലേക്ക്‌ എത്തുന്നത്. അപകടം മണത്ത അജയ് ഉയര്‍ന്ന രക്തസമ്മര്‍ദമാണെന്ന് പറഞ്ഞ്‌ ആശുപത്രിയില്‍ ചികിത്സ തേടി. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയും ചെയ്തു. ഇത് കോടതി തള്ളിയതോടെയാണ് ഇയാളെ അറസ്റ്റു ചെയ്യുന്നത്. മലയാളസിനിമ 'ദൃശ്യ'ത്തിന്റെ റീമേക്കായ അജയ് ദേവ്ഗണ്‍ ചിത്രം 'ദൃശ്യ'വുമായി കൊലയ്ക്ക് സാമ്യമുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കേസില്‍ തുടരന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project