നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
പെറുക്കി’പരാമർശം; മലയാളി എഴുത്തുകാരെ പരിഹസിച്ച് ബി ജയമോഹൻ
ഷാര്‍ജ:‘പെറുക്കി’ പരാമർശത്തിൽ ഉയർന്ന ചോദ്യങ്ങളോടുള്ള മറുപടിയിൽ മലയാളി എഴുത്തുകാരേയും പരിഹസിച്ച് എഴുത്തുകാരൻ ബി ജയമോഹൻ. കാട്ടിൽ നിയമം ലംഘിച്ചു ബിയർ കുപ്പികൾ എറിയുന്നവർക്ക് എതിരെയായിരുന്നു തന്‍റെ വിമർശനം. മലയാളി എഴുത്തുകാർക്ക് ഇത് മനസിലാവില്ലെന്നും അവരും ഇതുപോലെ ചെയ്യുന്നവരാണെന്നും ജയമോഹൻ പറഞ്ഞു.
മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയുടെ പശ്ചാത്തലത്തിൽ മലയാളി യുവാക്കളെ പെറുക്കി എന്നി വിളിച്ചതിനെ കുറിച്ച് ഷാർജ പുസ്തകോൽസവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വത്വത്തെ വിമർശിച്ചാൽ പ്രകോപിതരാകുന്നവർ നിലവാരമില്ലാത്തവരാണ് എന്നും തമിഴൻമാരെയും താൻ വിമശിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു