Monday, December 23, 2024 9:00 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. Entertainment
  3. പുഷ്പ വന്നിട്ട് പോലും വിട്ടുകൊടുത്തില്ല; ത്രില്ലടിപ്പിച്ച് സൂക്ഷ്മദർശിനി 50 കോടി ക്ലബ്ബിലേക്ക്
പുഷ്പ വന്നിട്ട് പോലും വിട്ടുകൊടുത്തില്ല; ത്രില്ലടിപ്പിച്ച് സൂക്ഷ്മദർശിനി 50 കോടി ക്ലബ്ബിലേക്ക്

Entertainment

പുഷ്പ വന്നിട്ട് പോലും വിട്ടുകൊടുത്തില്ല; ത്രില്ലടിപ്പിച്ച് സൂക്ഷ്മദർശിനി 50 കോടി ക്ലബ്ബിലേക്ക്

December 10, 2024/Entertainment

പുഷ്പ വന്നിട്ട് പോലും വിട്ടുകൊടുത്തില്ല; ത്രില്ലടിപ്പിച്ച് സൂക്ഷ്മദർശിനി 50 കോടി ക്ലബ്ബിലേക്ക്

എം സി സംവിധാനം ചെയ്തിരിക്കുന്ന 'സൂക്ഷ്മദര്‍ശിനി' നവംബർ 22നാണ് തിയേറ്ററുകളിലെത്തിയത്
ബേസിൽ ജോസഫ്, നസ്രിയ നസീം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സൂക്ഷ്മദർശിനി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. റിലീസായി മൂന്നാഴ്ച പിന്നിടുമ്പോൾ ചിത്രം 50 കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ്. ബേസിൽ, നസ്രിയ എന്നിവരുടെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് സിനിമ.

എം സി ജിതിൻ സംവിധാനം ചെയ്തിരിക്കുന്ന 'സൂക്ഷ്മദര്‍ശിനി' നവംബർ 22നാണ് തിയേറ്ററുകളിലെത്തിയത്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും പ്രേക്ഷകരുടേയും നിരൂപകരുടേയും പൂർണ്ണ പിന്തുണയോടെ ഹൗസ്‍ഫുൾ ഷോകളുമായാണ് ചിത്രം മുന്നേറുന്നത്. അയൽവാസികളായ പ്രിയദര്‍ശിനി, മാനുവൽ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തിൽ നസ്രിയയും ബേസിലും എത്തിയിരിക്കുന്നത്. ഇരു താരങ്ങളുടെയും ഇതുവരെ കാണാത്ത മാനറിസങ്ങളും പ്രകടനങ്ങളുമാണ് സിനിമയുടെ ഹൈലൈറ്റ് എന്നാണ് പ്രേക്ഷകാഭിപ്രായം.

ഇവർക്ക് പുറമേ ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലുണ്ട്.
ഹാപ്പി ഹവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും, എ വി എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേർന്നാണ്. ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ഇംതിയാസ് കദീർ, സനു താഹിർ, ഛായാഗ്രഹണം: ശരൺ വേലായുധൻ, ചിത്രസംയോജനം: ചമൻ ചാക്കോ, ഗാനരചന: മു.രി, വിനായക് ശശികുമാർ, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം: വിനോദ് രവീന്ദ്രൻ, മേക്കപ്പ്: ആർ ജി വയനാടൻ, വസ്ത്രാലങ്കാരം: മഷർ ഹംസ, സ്റ്റിൽസ്: രോഹിത് കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രതീഷ് മാവേലിക്കര, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: നസീർ കാരന്തൂർ, പോസ്റ്റർ ഡിസൈൻ: സര്‍ക്കാസനം, യെല്ലോ ടൂത്ത്സ്, ചീഫ് അസോസിയേറ്റ്: രോഹിത് ചന്ദ്രശേഖർ, ഫിനാൻസ് കൺട്രോളർ: ഷൗക്കത്ത് കല്ലൂസ്, സംഘട്ടനം: പിസി സ്റ്റണ്ട്സ്, വിഎഫ്എക്സ്: ബ്ലാക്ക് മരിയ, കളറിസ്റ്റ്: ശ്രീക് വാര്യര്‍, വിതരണം: ഭാവന റിലീസ്, പ്രൊമോ സ്റ്റിൽസ്: വിഷ്ണു തണ്ടാശ്ശേരി, പിആർഒ: ആതിര ദിൽജിത്ത്.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project