നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
നിപ്പ: മലപ്പുറത്ത് രോഗലക്ഷണങ്ങളുമായി രണ്ട് പേർ കൂടി ആശുപത്രിയിൽ.
മലപ്പുറം: നിപ്പ രോഗലക്ഷണങ്ങളുമായി രണ്ട് പേരെ കൂടി ശനിയാഴ്ച മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ആറ് സാമ്പിളുകൾ കൂടി നെഗറ്റീവായതായി ആരോഗ്യവകുപ്പ് അറിയിച്ചു. 32 പേരാണ് നിലവിൽ മലപ്പുറം ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.
നിലവിൽ 267 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇവരിൽ 177 പേർ പ്രാഥമിക സമ്പർക്ക പട്ടികയിലും 90 പേർ സെക്കൻഡറി കോൺടാക്‌റ്റുകളിലും ഉണ്ട്. പ്രാഥമിക സമ്പർക്ക പട്ടികയിൽ ആകെ 134 പേർ ഹൈ റിസ്ക് വിഭാഗത്തിലാണ്.
സമ്പർക്ക പട്ടികയിൽ പേരുള്ളവർക്ക് വൈകാരിക പിന്തുണയും ആരോഗ്യവകുപ്പ് നൽകുന്നുണ്ട്. കോൾ സെൻ്റർ വഴി ആകെ 274 പേർക്ക് പിന്തുണ ലഭിച്ചു.
സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യമന്ത്രി വീണാ ജോർജിൻ്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച മലപ്പുറത്ത് ഉന്നതതല യോഗം ചേർന്നു. ആരോഗ്യ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, മലപ്പുറം ജില്ലാ കളക്ടർ, മെഡിക്കൽ ഓഫീസർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.