Monday, December 23, 2024 10:04 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. Entertainment
  3. തിയേറ്ററുകളെ ചിരിയുടെ പൂരപ്പറമ്പാക്കാൻ 'കുണ്ടന്നൂരിലെ കുത്സിതലഹള'ക്കാർ എത്തുന്നു
തിയേറ്ററുകളെ ചിരിയുടെ പൂരപ്പറമ്പാക്കാൻ 'കുണ്ടന്നൂരിലെ കുത്സിതലഹള'ക്കാർ എത്തുന്നു

Entertainment

തിയേറ്ററുകളെ ചിരിയുടെ പൂരപ്പറമ്പാക്കാൻ 'കുണ്ടന്നൂരിലെ കുത്സിതലഹള'ക്കാർ എത്തുന്നു

October 16, 2024/Entertainment

തിയേറ്ററുകളെ ചിരിയുടെ പൂരപ്പറമ്പാക്കാൻ 'കുണ്ടന്നൂരിലെ കുത്സിതലഹള'ക്കാർ എത്തുന്നു

തിയേറ്ററുകളിൽ ചിരിയുടെ പൂരം തീർക്കാൻ "കുണ്ടന്നൂരിലെ കുത്സിതലഹള'എത്തുന്നു. ന്യൂജെൻ താരങ്ങൾക്ക് ഏറെ പ്രധാന്യമുള്ള ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയിലറും വൻ ഹിറ്റായി മാറിയിരുന്നു. കുണ്ടന്നൂർ എന്ന ഗ്രാമത്തിലെ സ്ത്രീകളുടെയും യുവാക്കളുടെയും തൊഴിലെടുക്കാൻ മടിയുള്ള ഒരു കൂട്ടം ഭർത്താന്മാരുടെയും ജീവിതത്തിൽ സംഭവിക്കുന്ന അസാധാരണ സംഭവങ്ങളാണ് ചിത്രത്തിന്‍റെ ഉള്ളടക്കം. പുതുമയുള്ള കഥാസന്ദർഭങ്ങളും അപ്രതീക്ഷിത ട്വിസ്റ്റുകളും നിറഞ്ഞ ചിത്രമായിരിക്കുമിതെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്.

ട്രെയിലറിലെ തൊ​ഴി​ലു​റ​പ്പ് സ്ത്രീ​ക​ൾ ത​മ്മി​ലു​ള്ള ആ​ക്ഷ​ൻ രം​ഗ​ങ്ങ​ൾ സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ൽ തരംഗമായിരുന്നു. കേ​ഡ​ർ സി​നി ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ അ​ക്ഷ​യ് അ​ശോ​ക് തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും നി​ർവി​ഹി​ക്കു​ന്ന ചിത്രത്തിൽ ലുക്മാൻ അവറാൻ, വീണാ നായർ, ആശാ മഠത്തിൽ, ജെയിൻ ജോർജ്, സുനീഷ് സാമി, പ്രദീപ് ബാലൻ, ദാസേട്ടൻ കോഴിക്കോട്, സെൽവരാജ്, ബേബി, മേരി, അനുരദ് പവിത്രൻ, അധിൻ ഉള്ളൂർ, സുമിത്ര, ആദിത്യൻ എന്നിവർക്കൊപ്പം നിരവധി പുതുമുഖ താരങ്ങളും അഭിനയിക്കുന്നു.

ഛായാഗ്രഹണം -ഫജു, സംഗീതം -മെൽവിൻ മൈക്കിൾ. ജാസി ഗിഫ്റ്റ്, ബെന്നി ദയാൽ, വൈക്കം വിജയലക്ഷ്മി, അൻവർ സാദത്ത്, അനന്യ ചക്രവർത്തി എന്നിവരാണു ഗായകർ. എഡിറ്റർ- അശ്വിൻ ബി. പ്രൊഡക്ഷൻ കൺട്രോളർ -അജി പി. ജോസഫ്, കല നാരായണൻ, മേക്കപ്പ്- ബിജി ബിനോയ്, കോസ്റ്റ്യൂംസ്- മിനി സുമേഷ്, പരസ്യകല- അദിൻ ഒല്ലൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അദിൻ ഒല്ലൂർ, സൗരഭ് ശിവ, ആക്ഷൻ- റോബിൻ ടോം, പ്രൊഡക്ഷൻ മാനേജർ -സി.എം. നിഖിൽ.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project