നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ടോപ്‌ലെസ് ആയി നായകനും നായികയും; ശ്രദ്ധനേടി ‘ഫെയ്സസ്’ ഫസ്റ്റ്ലുക്ക്
ഹൃദയം, വർഷങ്ങൾക്കൾക്കു ശേഷം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ കലേഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഫെയ്സസി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഹന്നാ റെജി കോശിയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇരുവരും ടോപ് ലെസ് ആയി ദേഹത്ത് പെയിന്റിങ്ങുകളുമായി നിൽക്കുന്നതാണ് പോസ്റ്റർ. റിലീസ് ചെയ്ത് ഞൊടിയിട കൊണ്ട് തന്നെ ഇത് ശ്രദ്ധനേടുകയും ചെയ്തു.
നവാഗതനായ നീലേഷ് ഇ.കെ. ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എസ് വി കെ എ മൂവീസിന്റെ ബാനറിൽ എസ്കെആര്, അർജുൻ കുമാർ, ജനനി എന്നിവർ ചേർന്നാണ് ഫെയ്സസ് നിർമിക്കുന്നത്. സുമൻ സുദർശനനും, നീലേഷും ചേർന്നാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത്. ഗോപി സുന്ദറാണ് സംഗീതം ഒരുക്കുന്നത്. ബി.കെ. ഹരിനാരായണന്റെതാണ് വരികൾ.