നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്
കൊച്ചി: ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്. പുതിയ ചീഫ് ജസ്റ്റിസിനെ നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കി. ബോംബെ ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി ആയിരുന്നു ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ. സുപ്രീം കോടതി കൊളിജിയം ശുപാർശ അനുസരിച്ചാണ് പുതിയ നിയമനം. കേരളം ഉൾപ്പടെ എട്ട് ഹൈക്കോടതികളിലാണ് പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചത്.
ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ്- ജസ്റ്റിസ് മൻമോഹൻ, ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്- ജസ്റ്റിസ് രാജീവ് ശക്ധേർ, മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റ്- ജസ്റ്റിസ് സുരേഷ് കുമാർ കൈത്, മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ്- ജസ്റ്റിസ് ഇന്ദ്ര പ്രസന്ന മുഖർജി, ജമ്മു ആൻഡ് കശ്മീർ ആൻഡ് ലഡാക്ക് ഹൈക്കോടതി ജീഫ് ജസ്റ്റിസ്- ജസ്റ്റിസ് താഷി റബ്സ്താൻ, ജാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്- ജസ്റ്റിസ് എം എസ് രാമചന്ദ്ര റാവു എന്നിവരെ നിയമിച്ചു. കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്‌വാള്‍ എക്സിലൂടെയാണ് ചീഫ് ജസ്റ്റിസുമാരുടെ നിയമനത്തെ കുറിച്ച് അറിയിച്ചത്