നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
മലപ്പുറം കൊണ്ടോട്ടിയില്‍ സ്‌കൂള്‍ വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. മൊറയൂര്‍ വി എച്ച് എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ആരുടെയും പരുക്ക് ഗുരുതരമല്ല.ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം. കൊണ്ടോട്ടി മുസ്ല്യാരങ്ങാടിയിലാണ് സ്‌കൂള്‍ വാന്‍ താഴ്ചയിലേക്കു മറിഞ്ഞത്. ഡ്രൈവറും വിദ്യാര്‍ഥികളും ഉള്‍പ്പടെ 12 പേര്‍ക്കാണ് പരുക്കേറ്റത്. മൊറയൂര്‍ വിഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. റോഡിന്റെ ഒരു വശത്തുനിന്നു വണ്ടി ചെറിയ താഴ്ചയിലേക്ക് മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ വാന്‍ മരത്തില്‍ തട്ടിനിന്നു. പരുക്കേറ്റവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.