നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ 90 പ്രോജക്ട് അസിസ്റ്റന്റ്
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡില്‍ (സി.എസ്.എല്‍.) ഒഴിവുള്ള പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. ആകെ 90 ഒഴിവുണ്ട് (ജനറല്‍-50, ഒ.ബി.സി.-25, എസ്.സി.-8, എസ്.ടി.-1, ഇ.ഡബ്ല്യു.എസ്.-6).
ശമ്പളം: 24,400 രൂപ (ആദ്യവര്‍ഷം), 25,100 രൂപ (രണ്ടാംവര്‍ഷം), 25,900 രൂപ (മൂന്നാംവര്‍ഷം).
പ്രോജക്ട് അസിസ്റ്റന്റ്, വിഭാഗങ്ങളും ഒഴിവും: മെക്കാനിക്കല്‍-29 (ജനറല്‍-13, ഒ.ബി.സി.-8, എസ്.സി.-5, എസ്.ടി.-1, ഇ.ഡബ്ല്യു.എസ്.-2), ഇലക്ട്രിക്കല്‍-15 (ജനറല്‍-10, ഒ.ബി.സി.-4, ഇ.ഡബ്ല്യു.എസ്.-1), ഇലക്ട്രോണിക്‌സ്-3 (ജനറല്‍-2, ഒ.ബി.സി.-1), ഇന്‍സ്ട്രുമെന്റേഷന്‍-4 (ജനറല്‍-2, ഒ.ബി.സി.-1, എസ്.സി.-1), സിവില്‍-13 (ജനറല്‍-7, ഒ.ബി.സി.-5, ഇ.ഡബ്ല്യു.എസ്.-1), ഇന്‍ഫര്‍മേഷന്‍ ടെക്നോളജി-1(ജനറല്‍). യോഗ്യത: അനുബന്ധ വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കോടെ ത്രിവത്സരഡിപ്ലോമ (മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്/ ഇന്‍സട്രുമെന്റേഷന്‍/ സിവില്‍/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി), രണ്ട് വര്‍ഷ പ്രവൃത്തിപരിചയം (ഷിപ്പ്‌യാര്‍ഡ്/ എന്‍ജിനീയറിങ് കമ്പനി/ ഗവണ്‍മെന്റ്/സെമി ഗവണ്‍മെന്റ് കമ്പനി/കൊമേഴ്സ്യല്‍ ഓര്‍ഗനൈസേഷന്‍).
പ്രോജക്ട് അസിസ്റ്റന്റ് (ഓഫീസ്), ഒഴിവ്: 23 (ജനറല്‍-13, ഒ.ബി.സി.-6, എസ്.സി.-2, ഇ.ഡബ്ല്യു.എസ്-2), യോഗ്യത:ആര്‍ട്സ്/ കൊമേഴ്‌സ്/സയന്‍സ്/ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ 60 ശതമാനം മാര്‍ക്കോടെ മൂന്ന് വര്‍ഷ ബിരുദം. രണ്ട് വര്‍ഷ പ്രവൃത്തിപരിചയം (ഷിപ്പ്‌യാര്‍ഡ്/ എന്‍ജിനീയറിങ് കമ്പനി/ ഗവണ്‍മെന്റ്/സെമിഗവണ്‍മെന്റ് കമ്പനി/കൊമേഴ്സ്യല്‍ ഓര്‍ഗനൈസേഷന്‍). പ്രോജക്ട് അസിസ്റ്റന്റ് (ഫിനാന്‍സ്), ഒഴിവ്: 2 (ജനറല്‍), യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്ന് കൊമേഴ്സ്യല്‍ ബിരുദാനന്തരബിരുദം. രണ്ട് വര്‍ഷ പ്രവൃത്തിപരിചയം (ഷിപ്പ്‌യാര്‍ഡ്/ എന്‍ജിനീയറിങ് കമ്പനി/ ഗവണ്‍മെന്റ്/സെമിഗവണ്‍മെന്റ് കമ്പനി/കൊമേഴ്സ്യല്‍ ഓര്‍ഗനൈസേഷന്‍). യോഗ്യത സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. പ്രായം: 30 വയസ്സ് കവിയരുത്. തിരഞ്ഞെടുപ്പ്: ഒബ്ജക്ടീവ്, ഡിസ്‌ക്രിപ്റ്റീവ് മാതൃകയിലുള്ള ഓണ്‍ലൈന്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍. ഒബ്ജക്ടീവ് ടെസ്റ്റില്‍ ജനറല്‍ നോളജ്, റീസണിങ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ജനറല്‍ ഇംഗ്ലീഷ്, അനുബന്ധ വിഷയം എന്നിവയില്‍നിന്ന് ചോദ്യങ്ങളുണ്ടാകും. ഡിസ്‌ക്രിപ്റ്റീവ് ടെസ്റ്റില്‍ ഇംഗ്ലീഷ് ഭാഷയിലുള്ള മികവ് പരിശോധിക്കും. ആകെ മാര്‍ക്ക് 100. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: സെപ്റ്റംബര്‍ 21
. വെബ്സൈറ്റ്: www.cochinshipyard.in