Monday, December 23, 2024 8:23 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. National
  3. കുഞ്ഞിന്റെ പൊക്കിൾക്കൊടി മുറിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; പിതാവായ യുട്യൂബർക്കെതിരെ പരാതി
കുഞ്ഞിന്റെ പൊക്കിൾക്കൊടി മുറിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; പിതാവായ യുട്യൂബർക്കെതിരെ പരാതി

National

കുഞ്ഞിന്റെ പൊക്കിൾക്കൊടി മുറിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; പിതാവായ യുട്യൂബർക്കെതിരെ പരാതി

October 24, 2024/National

കുഞ്ഞിന്റെ പൊക്കിൾക്കൊടി മുറിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; പിതാവായ യുട്യൂബർക്കെതിരെ പരാതി

ചെന്നൈ ∙ നവജാത ശിശുവിന്റെ പൊക്കിൾക്കൊടി മുറിക്കുകയും ദൃശ്യങ്ങൾ യുട്യൂബ് ചാനലിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുട്യൂബർ ഇർഫാനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി എം.സുബ്രഹ്മണ്യൻ. സംഭവത്തിൽ ഇർഫാൻ മാപ്പ് പറഞ്ഞാലും ആരോഗ്യ വകുപ്പ് ക്ഷമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിക്കു നോട്ടിസ് അയച്ച ആരോഗ്യവകുപ്പ്, ഇർഫാനെതിരെ പൊലീസിൽ പരാതി നൽകി.

ഷോളിംഗനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ഭാര്യ പ്രസവിച്ച ശേഷമുള്ള ദൃശ്യങ്ങളും കുഞ്ഞിന്റെ പൊക്കിൾക്കൊടി ഡോക്ടർമാരുടെ സമ്മതത്തോടെ മുറിക്കുന്നതിന്റെയും ദൃശ്യങ്ങൾ ഇർഫാൻ തന്റെ വിഡിയോ ചാനലിലൂടെ പുറത്തുവിട്ടതാണു വിവാദമായത്. വിഡിയോ പിന്നീടു നീക്കിയെങ്കിലും നടപടിയുമായി മുന്നോട്ടു പോകാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. പൊക്കിൾക്കൊടി മുറിക്കാൻ ഇർഫാനെ അനുവദിച്ച ഡോക്ടർക്കെതിരെയും നടപടി ഉണ്ടാകും.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project