Monday, December 23, 2024 4:55 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. National
  3. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് നാളെ ലോക്സഭയിൽ അവതരിപ്പിക്കില്ല
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് നാളെ ലോക്സഭയിൽ അവതരിപ്പിക്കില്ല

National

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് നാളെ ലോക്സഭയിൽ അവതരിപ്പിക്കില്ല

December 15, 2024/National

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് നാളെ ലോക്സഭയിൽ അവതരിപ്പിക്കില്ല


ലോക്സഭയുടെ റിവൈസ്ഡ് ലിസ്റ്റിൽ ബില്ല് ഉൾപ്പെടുത്തിയിട്ടില്ല. ബില്ല് മാറ്റി വച്ചത് സാങ്കേതിക കാരണങ്ങളാൽ എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ബില്ല് അടുത്ത ദിവസം ലിസ്റ്റ് ചെയ്തേക്കും. ബില്ലിന് കേന്ദ്രമന്ത്രിസഭ നൽകിയിരുന്നു. ബിൽ പാസാകാൻ പാർലമെന്റിന്റെ ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. നാളെ പാർ‌ലമെന്റിൽ ബില്ല് അവതരിപ്പിക്കുമെന്നായിരുന്നു വിവരം.
സെപ്റ്റംബറിൽ രാംനാഥ് കോവിന്ദ് സമിതിയുടെ ശുപാർശകൾ കേന്ദ്രസർക്കാർ അംഗീകരിച്ചിരുന്നു. റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ബില്ല് കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചു. സമവായത്തിനായി ബില്ല് സംയുക്ത പാർലമെന്ററി സമിതിക്കുവിടാനും തയ്യാറെ ന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. സംസ്ഥാന നിയമസഭ സ്പീക്കർമാരുമായി കൂടിയാലോചന നടത്താനും സർക്കാർ ആലോചനയുണ്ട്.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project