നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫ് സ്ഥാനാർത്ഥികളെ 17ന് പ്രഖ്യാപിക്കും
വയനാട്, പലാക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ എൽഡിഎഫ്. ഈ മാസം 17ന് എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. സിപിഐ എക്സിക്യൂട്ടിവിന് ശേഷം പ്രഖ്യാപനത്തിന് ധാരണ. പ്രഖ്യാപനത്തിന് മുൻപ് എൽഡിഎഫ് യോഗം ചേരും. അതിന് ശേഷമാകും ഔദോഗിക പ്രഖ്യാപനം.
മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും നാളെ ഡൽഹിയ്ക്ക് പോകും. അതേസമയം യുഡിഎഫ് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. മുന്നൊരുക്കം നടത്തിയതിൻ്റെ ആത്മ വിശ്വാസം യുഡിഎഫിന് ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ചേലക്കര യുഡിഎഫ് പിടിച്ചെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനവും ഉടൻ ഉണ്ടാകും. സ്ഥാനാർത്ഥി പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചിരുന്നു.