നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
തൃശ്ശൂരിൽ വീടിന് നേരെ ബോംബറിഞ്ഞ് യുവാക്കൾ. ഇൻസ്റ്റാഗ്രാം പ്രണയം നിരസിച്ചതിനാണ് വീടിന് നേരെ ബോംബേറുണ്ടായത്. സംഭവത്തിൽ മൂന്നുപേർ പിടിയിൽ.ഇന്നലെ രാത്രിയാണ് തൃശ്ശൂർ അന്തിക്കാട് സ്ത്രീകൾ മാത്രം താമസിക്കുന്ന വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞത്. കുറുമ്പിലാവ് സ്വദേശി വിഷ്ണു (18 ) , അൽകേഷ് ( 18 ) പ്രായപൂർത്തിയാക്കത്ത് ഒരാൾ എന്നിവരാണ് അറസ്റ്റിൽ ആയത്. സ്‌ഫോടക വസ്തു ഉണ്ടാക്കാനായി ഉപയോഗിച്ച ചരടുകളും മറ്റും സംഭവ സ്ഥലത്ത് ചിതറിക്കിടക്കുന്നുണ്ട്. എറിഞ്ഞത് നടൻ ബോംബായിരുന്നു. സ്ഫോടനത്തിന്റെ ശബ്ദം അര കിലോമീറ്ററോളം ദൂരം വരെ കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം. സ്ഥലത്ത് ലഹരി സംഘങ്ങളുടെ ശല്യം ഉള്ളതായി നാട്ടുകാർ ആരോപിച്ചു.