Monday, December 23, 2024 8:51 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. Local
  3. ആശ്രമം കത്തിച്ച കേസ് അട്ടിമറിക്കാൻ പൊലീസ് സൗകര്യം ചെയ്തുകൊടുത്തു
ആശ്രമം കത്തിച്ച കേസ് അട്ടിമറിക്കാൻ പൊലീസ് സൗകര്യം ചെയ്തുകൊടുത്തു

Local

ആശ്രമം കത്തിച്ച കേസ് അട്ടിമറിക്കാൻ പൊലീസ് സൗകര്യം ചെയ്തുകൊടുത്തു

September 11, 2024/Local

ആശ്രമം കത്തിച്ച കേസ് അട്ടിമറിക്കാൻ പൊലീസ് സൗകര്യം ചെയ്തുകൊടുത്തു: സന്ദീപാനന്ദഗിരി

തിരുവനന്തപുരം: ആശ്രമം കത്തിച്ച കേസ് പൊലീസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് സ്വാമി സന്ദീപാനന്ദഗിരി. അട്ടിമറി ശ്രമത്തെ കുറിച്ച് നേരത്തെ സംശയമുണ്ടായിരുന്നു. ഡിവൈഎസ്പിക്ക് വിഷയത്തിൽ നല്ല പങ്കുണ്ട് അദ്ദേഹം പറഞ്ഞു. പൊലീസിൽ ആർഎസ്എസ് പ്രവർത്തകരുണ്ടെന്നും അതിൻ്റെ ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് സന്ദീപാനന്ദഗിരി കേസെന്നും പി വി അൻവർ പറഞ്ഞതിന് പിന്നാലെയാണ് സന്ദീപാനന്ദഗിരിയുടെ പരാമർശം

കേസ് അന്വേഷിച്ച ഡിവൈഎസ്പി പിന്നീട് ബിജെപി ബൂത്ത് എജൻറ് ആയി. നൽകിയ പേരുകൾ അല്ല പൊലീസ് സംഘം പരിശോധിച്ചത്. മുഖ്യമന്ത്രി ഫയൽ എല്ലാം എടുത്താൽ കൃത്യമായി മനസിലാവും. ആരൊക്കെ കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് പുറത്ത് വരണം. ആരെങ്കിലും പറയും പോലെ എനിക്ക് പറയാനാകില്ല. അന്വേഷണ ഉദ്യോഗസ്ഥർ അനാവശ്യ ചോദ്യങ്ങളാണ് ചോദിച്ചത്. ആർഎസ്എസിനെ സംരക്ഷിക്കാൻ പൊലീസ് തുടക്കം മുതൽ ശ്രമിച്ചിരുന്നു. ഇതോടെ പൊലീസിനെ വിശ്വാസം ഇല്ലാത്ത സ്ഥിതിയായി. എഡിജിപിയെയും ഇപ്പോൾ സംശയമുണ്ട്. അത് സ്വാഭാവികമായ സംശയമാണ്. വിഷയം വിശദമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ് അട്ടിമറിച്ചത് പൊലീസിലെ ആർഎസ്എസ് സംഘമാണെന്ന് പി വി അൻവർ പറഞ്ഞിരുന്നു. സന്ദീപാനന്ദ ഗിരിയാണ് കത്തിച്ചതെന്ന് പോലീസ് പ്രചരിപ്പിച്ചു. സന്ദീപാനന്ദ ഗിരി കേസ് അന്വേഷിച്ച വൈഎസ്പി രാജേഷ് കേസ് വഴിതിരിച്ചു വിട്ടു. ഇദ്ദേഹമിപ്പോൾ ബിജെപിയുടെ ബൂത്ത് ഏജൻസിയാണ്. വിരമിച്ചതിനു ശേഷം ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുകയാണ് രാജേഷ്. സന്ദീപനാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ അന്വേഷണം നടത്തിയ ആദ്യ അന്വേഷണ സംഘത്തിൻ്റെ തലവൻ വി എസ് ദിനരാജൻ്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായതായി ക്രൈംബ്രാഞ്ച് റിപ്പോർട്ട്. ആദ്യ അന്വേഷണ സംഘങ്ങൾ തെളിവുകൾ നശിപ്പിച്ചുവെന്നും അൻവർ പറഞ്ഞു

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project