നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ആറ് ആഡംബര കാറുകള്‍, 200 കോടി പ്രതിഫലം, രജനികാന്തിന്റെ സമ്പാദ്യം ഞെട്ടിക്കുന്നത്
തമിഴകത്തിന്റെ സ്റ്റൈല്‍ മന്നനാണ് രജനികാന്ത്. ലോകമെമ്പാടും ആരാധകരുള്ള ഒരു തമിഴ് താരവുമാണ് രജനികാന്ത്. തമിഴകത്തിന്റെ രജനികാന്ത് നായകനായ ചിത്രങ്ങള്‍ കളക്ഷനില്‍ മുന്നിലെത്താറുണ്ട്. എഴുപത്തി നാലാം ജന്മദിനം ആഘോഷിക്കുന്ന താരത്തിന്റെ ആസ്‍തിയും ഞെട്ടിക്കുന്നതാണ്.
നടൻ രജനികാന്തിന് ഏകദേശം 430 കോടി രൂപയോളം ആസ്‍തിയുണ്ട്. സിനിമയ്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തില്‍ തമിഴ് താരം ഇന്ത്യൻ നടൻമാരില്‍ മുന്നിലാണ്. തമിഴകത്തിന്റെ രജനികാന്തിന് 150- 200 കോടിയാണ് പ്രതിഫലം ലഭിക്കുന്നത്. ചെന്നൈ പോയസ് ഗാര്‍ഡൻ ഏരിയയില്‍ താരത്തിന്റെ വീടിന്റെ മൂല്യം നിലവില്‍ 35 കോടി രൂപയോളമാണ്. ഒരു കല്യാണ മണ്ഡപം 20 കോടി മൂല്യമുള്ളതും രജനികാന്തിന്റെ പേരിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. റോള്‍സ് റോയ്‍സ് ഘോസ്റ്റ്, റോള്‍സ് റോയ്‍സ് ഫാന്റം, ബിഎംഡബ്യു എക്സ് 5, മേഴ്‍സിഡസ്- ബെൻസ് ജി വാഗണ്‍, ലംബോഗിനി ഉറുസ്, ബെന്റ്‍ലി ലിമോസിൻ എന്നീ ആഡംബര കാറുകളും രജനികാന്തിനുണ്ട്. കൂടൂതെ ടൊയോട്ട ഇന്നോവ, ഹോണ്ട സിവിക്, പ്രീമിയര്‍ പദ്‍മിനി, ഹിന്ദുസ്ഥാൻ മോട്ടോഴ്‍സ് അംബാസിഡര്‍ എന്നീ കാറുകളും രജനികാന്തിന്റെ ഗ്യാരേജിലുണ്ട്.
കൂലിയാണ് രജനികാന്ത് നായകനായി ഇനി വരാനിരിക്കുന്ന സിനിമയില്‍ പ്രധാനപ്പെട്ടത്. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ എത്താനിരിക്കുന്ന ചിത്രം കൂലിയാണ്. തമിഴകത്തിന്റെ രജനികാന്ത് നായകനായി വരാനിരിക്കുന്ന ചിത്രത്തിന്റെ റിലീസ് മിക്കവാറും ലോക തൊഴിലാളി ദിനമായ മെയ്‍ ഒന്നിനായിരിക്കും. കൂലിയുടെ റിലീസില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.
ദേവ എന്ന കഥാപാത്രമായിട്ടാണ് രജനികാന്ത് ചിത്രത്തില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബോളിവുഡിന്റെ ആമിര്‍ അതിഥി കഥാപാത്രമായി ചിത്രത്തില്‍ ഉണ്ടാകും. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുക. അനിരുദ്ധ രവിചന്ദറാണ് സംഗീത സംവിധാനം.