നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി
ആരെങ്കിലും മുന്നോട്ട് വന്ന് ഈ സിനിമ ഏറ്റെടുക്കണം, കുറച്ച് കൂടി തിയേറ്ററുകൾ ഞങ്ങൾക്ക് നൽകണം'; രാഗേഷ് കൃഷ്ണൻ
ജന്മനാ ശരീരത്തെ ബാധിച്ച സെറിബ്രല്‍ പാള്‍സി എന്ന രോഗത്തോട് പൊരുതി പന്തളം സ്വദേശി രാഗേഷ് കൃഷ്ണനൻ തന്റെ സിനിമയുമായി തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഒന്നരവര്‍ഷം കൊണ്ടാണ് രാഗേഷ് 'കളം @ 24' എന്ന സിനിമ പൂർത്തിയാക്കിയത്.
നിരവധി ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തതിന് ശേഷമാണ് രാഗേഷ് കൃഷ്ണൻ തന്റെ ആദ്യ സിനിമയുമായി എത്തുന്നത്. പന്തളം, കായംകുളം, നോർത്ത് പറവൂർ, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലാണ് സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത്. സ്വന്തമായി വിതരണം ചെയ്യുന്നതിനാൽ കുറച്ച് തിയേറ്ററുകൾ മാത്രമാണ് തങ്ങൾക്ക് കിട്ടിയതെന്നും ഒരുപാട് തിയേറ്ററിലേക്ക് തന്റെ സിനിമയെത്തണമെന്ന ആഗ്രഹവും റിപ്പോർട്ടറിനോട് പങ്കുവച്ചിരിക്കുകയാണ് രാഗേഷ് കൃഷ്ണൻ.
നമ്മുടെ സിനിമ ഞങ്ങൾ സ്വന്തമായിട്ടാണ് വിതരണം ചെയ്യുന്നത്. അതുകൊണ്ട് കുറച്ച് തിയേറ്ററുകളാണ് ഞങ്ങൾക്ക് കിട്ടിയിട്ടുള്ളത്. ആരെങ്കിലും മുന്നോട്ട് വന്ന് കുറച്ച് കൂടി തിയേറ്ററുകൾ നൽകിയാൽ വളരെ സന്തോഷം', രാഗേഷ് കൃഷ്ണൻ പറഞ്ഞു. 'സഹതാപം തോന്നുന്നതിന് പകരം അയാളെ സഹായിക്കാനാകുമോ എന്നാണ് നമുക്ക് തോന്നേണ്ടത്. എനിക്ക് അസുഖമുണ്ട്, അത് ഞാൻ സമ്മതിക്കുന്നു പക്ഷെ എന്റെ ബുദ്ധിമുട്ട് മനസിലാക്കി ആരുടെ മുന്നിലും സഹതാപത്തിനായി ചെന്ന് നിൽക്കാൻ ഞാനില്ല. ഒരാളുടെ മുന്നിൽ ചെല്ലുമ്പോൾ ഒരു നോർമൽ വ്യക്തി എങ്ങനെ ആണോ സംസാരിക്കുന്നത് അതുപോലെയാണ് ഞാനും സംസാരിക്കുന്നത്. അതൊരു കുറ്റമല്ലല്ലോ. മറ്റൊരാൾക്ക് വേറെ രീതിയിൽ തോന്നുന്നത് അവരുടെയും കുറ്റമല്ലല്ലോ', രാഗേഷ് കൃഷ്ണൻ കൂട്ടിച്ചേർത്തു.