Monday, December 23, 2024 9:46 AM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. Local
  3. അതിതീവ്ര മഴ മുന്നറിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികൾക്ക് വിലക്ക്
അതിതീവ്ര മഴ മുന്നറിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികൾക്ക് വിലക്ക്

Local

അതിതീവ്ര മഴ മുന്നറിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികൾക്ക് വിലക്ക്

December 12, 2024/Local

അതിതീവ്ര മഴ മുന്നറിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികൾക്ക് വിലക്ക്

പത്തനംതിട്ട: കനത്ത മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പത്തനംതിട്ട ജില്ലാ ഭരണകൂടം. മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു. ക്വാറികളുടെ പ്രവർത്തനം വിലക്കി. നദികളിൽ കുളിക്കാൻ ഇറങ്ങുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ശബരിമല - തീർത്ഥാടകർക്ക് പമ്പ സ്നാനതിന് വിലക്കില്ല. മഴ കൂടിയാൽ മാത്രം നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. പത്തനംതിട്ട ജില്ലയില്‍ ഇന്ന് റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്. മധ്യ, തെക്കൻ കേരളത്തിൽ അതീവ ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചുട്ടുണ്ട്.
മന്നാർ കടലിടുക്കിന് മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്കൻ തമിഴ്നാട് തീരത്തേക്ക് ഇത് നീങ്ങി ശക്തി കുറയാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്. ഇതിന്റെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത 5 ദിവസവും മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്കും നാളെ (ഡിസംബർ 12,13 തീയതികളിൽ) ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പന്റെ സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ നടത്തുന്നുണ്ടെന്ന് മന്ത്രി കെ.രാജൻ. എല്ലാ ജില്ലകൾക്കും നിർദേശം നൽകി. മലയോരമേഖലകളിൽ അനാവശ്യ യാത്ര ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. റെഡ് അലർട്ട് പ്രഖ്യാപിച്ചതോടെ ഇടുക്കിയിലും കനത്ത ജാഗ്രതാ നിർദ്ദേശമാണ് ജില്ലാ ഭരണ കൂടം നൽകിയിരിക്കുന്നത്. ശബരിമലയിലേക്കുള്ള കാനനപാതകളിൽ പ്രത്യേക നിരീക്ഷണം നടത്താൻ വനംവകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

Recent news
logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project