Friday, January 10, 2025 5:11 PM
logo

നിങ്ങളുടെ വ്യക്തിഗത വാർത്താ സ്രോതസ് - ഓരോ വാർത്തയും നിങ്ങൾക്കായി

  1. Home
  2. Entertainment
  3. അജയന്‍' ഇനി പാന്‍ ഇന്ത്യന്‍; അഞ്ച് ഭാഷകളില്‍ 'എആര്‍എം' ഒടിടിയില്‍; സ്ട്രീമിംഗ് ആരംഭിച്ചു
അജയന്‍' ഇനി പാന്‍ ഇന്ത്യന്‍; അഞ്ച് ഭാഷകളില്‍ 'എആര്‍എം' ഒടിടിയില്‍; സ്ട്രീമിംഗ് ആരംഭിച്ചു

Entertainment

അജയന്‍' ഇനി പാന്‍ ഇന്ത്യന്‍; അഞ്ച് ഭാഷകളില്‍ 'എആര്‍എം' ഒടിടിയില്‍; സ്ട്രീമിംഗ് ആരംഭിച്ചു

November 8, 2024/Entertainment

അജയന്‍' ഇനി പാന്‍ ഇന്ത്യന്‍; അഞ്ച് ഭാഷകളില്‍ 'എആര്‍എം' ഒടിടിയില്‍; സ്ട്രീമിംഗ് ആരംഭിച്ചു

മറ്റൊരു ശ്രദ്ധേയ മലയാള ചിത്രം കൂടി ഒടിടിയില്‍ പ്രദര്‍‍ശനം ആരംഭിച്ചു. ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത അജയന്‍റെ രണ്ടാം മോഷണം എന്ന ചിത്രമാണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. തിയറ്റര്‍ റിലീസിന്‍റെ 58-ാം ദിവസമാണ് ചിത്രം ഒടിടിയില്‍ എത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 12 ന് ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ഒടിടിയില്‍ കാണാനാവും.

മികച്ച ഇനിഷ്യല്‍ അടക്കം ബോക്സ് ഓഫീസില്‍ നേട്ടമുണ്ടാക്കിയ ചിത്രമാണ് ഇത്. ആദ്യദിനം തന്നെ പോസിറ്റീവ് അഭിപ്രായം വന്ന ചിത്രം മികച്ച തിയറ്റര്‍ എക്സ്പീരിയന്‍സ് എന്നും പേരുണ്ടാക്കി. ഫലം ഓണത്തിന് ജനം തിയറ്ററില്‍ ഇരച്ചെത്തി. 30 കോടി ബജറ്റിലെത്തിയ ചിത്രം 100 കോടി ഗ്രോസ് നേടിയതായി നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. ടൊവിനോയുടെ കരിയറിലെ രണ്ടാമത്തെ 100 കോടി ക്ലബ്ബ് ചിത്രവുമാണ് ഇത്. 2018 ആയിരുന്നു ആദ്യ എന്‍ട്രി.

അജയന്‍, മണിയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ചേഴ്സിന്‍റെ ബാനറിൽ ഡോ. സക്കറിയ തോമസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിംഗ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

logo
About One by one

പക്ഷപാതരഹിതവും ആകർഷകവുമായ വാർത്താ കവറേജിനുള്ള നിങ്ങളുടെ ഉറവിടം. വ്യക്തതയോടും കൃത്യതയോടും പത്രപ്രവർത്തന സമഗ്രതയോടുള്ള പ്രതിബദ്ധതയോടും കൂടി നൽകുന്ന, പ്രാധാന്യമുള്ള കഥകൾ നിങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Copyright © 2023Learn with Project